ആംബുലൻസിന് വഴി നൽകാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി.രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
റിക്കവറി വാനിൻ്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്‌തത്.തിങ്കളാഴ്ച്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.