തദ്ദേശ അവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി

Dec. 11, 2024, 1 p.m.

തൃശ്ശൂർ:തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.

ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു.പാലക്കാട് ജില്ലയിലെ മൂന്ന് തദ്ദേശ

സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും
പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഉൾപ്പെടെ യു.ഡി.എഫിന് നേട്ടം. തച്ചമ്പാറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്
നഷ്ടപ്പെടും. പതിനഞ്ചംഗ
ഭരണസമിതിയിൽ സി.പി.ഐയുടെ സിറ്റിങ് സീറ്റ് കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.

ഇതോടെ യു.ഡി.എഫ് അംഗബലം എട്ടായി.
ചാലിശ്ശേരി പഞ്ചായത്തിൽ
ഇരുമുന്നണികൾക്കും ഏഴുവീതം അംഗങ്ങളുടെ പിന്തുണയായിരുന്നു.
ഒൻപതാം വാർഡിൽ കെ.സുജിത 104വോട്ടുകൾക്ക് വിജയിച്ചതോടെ ടോസിലൂടെ യു.ഡി.എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം സുരക്ഷിതമായി തുടരാനാവും. കൊടുവായൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കോളോട്ട് സി.പി.എം നിലനിർത്തി. സി.പി.എമ്മിലെ എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പതിനെട്ടംഗ ഭരണസമിതിയിൽ പന്ത്രണ്ടു പേരുടെ പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം തുടരാനാവും.

കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്ത് 17 വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന്
യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതാ സാജൻ വിജയിച്ചു. തേവലക്കര 22 ആം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ തുളസി 164 വോട്ടുകൾക്ക് വിജയിച്ചു.

പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡ് യുഡിഎഫ് എൽഡിഎഫ് 2 നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജികണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽ ഡി എഫിന്റെ സീറ്റായിരുന്നു ഇത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി മിനി രാജീവ് വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിർത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. 245 വോട്ടുകൾക്ക് ശരത് മോഹൻ സീറ്റ് നിലനിർത്തി.

കണ്ണൂർ കണിച്ചാർ പഞ്ചായത്ത് ആറാം വാർഡും പഞ്ചായത്ത് ഭരണവും എൽഡിഎഫ് നിലനിർത്തി . സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്ത എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറുംസീറ്റുകളാണുളളത്. മാടായി പഞ്ചായത്ത് ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി. മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു.

ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ.എൻ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു.

ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. എൽഡിഎഫിന് സീറ്റ് നഷ്‌ടമായി. സിപിഎംവിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിന്റെ പഞ്ചായത്താണിത്.

മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ടി ഡി മാത്യു 247 വോട്ടിന് ജയിച്ചു.

പഞ്ചായത്ത് ഭരണത്തിൽ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റുബീന നാസർ 101 വോട്ടിന് വിജയിച്ചു.

കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്
വിജയം. 234 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി കൃഷ്‌ണദാസൻ കുന്നുമ്മൽ വിജയിച്ചത്.

മലപ്പുറം ആലങ്കോട് പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി നിലനിർത്തി. അഖില മനോജ് ആണ് വിജയിച്ചത്.


MORE LATEST NEWSES
  • തിളച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • മന്ത്രി എ. കെ ശശിന്ദ്രനെ ആക്രമിച്ചു എന്ന കള്ളകേസിൽ 6വർഷത്തിന് ശേഷം കോൺഗ്രസ്‌ നേതാക്കളെ കോടതി വെറുതെവിട്ടു.
  • സ്കൂ‌ൾ ബസ്സും കാറും കൂട്ടി ഇടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും
  • ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു
  • കോഴിയിറച്ചി വില കുതിക്കുന്നു
  • കൊടുവള്ളി PTH-ന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം ഫണ്ട്‌ കൈമാറി.
  • എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പത് ലക്ഷം രൂപ
  • ദീപക് ജീവനൊടുക്കിയ സംഭവം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • മാമി തിരോധാന കേസ്:ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കണ്ട് കുടുംബം
  • മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
  • യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കാപ്പ കേസ് പ്രതിയെ പിടികൂടി.
  • ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി തടയും,​ വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം
  • പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച
  • കുന്ദമംഗലത്ത് യു ഡി എഫ് സ്ഥാനാർഥിയായി എം.ബാബുമോന് സാധ്യത
  • നിയമസഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ ഗവർണർ മാറ്റം വരുത്തി
  • ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും.
  • ശബരിമല സ്വർണക്കൊള്ള; പ്രതികളായവരുടെ വീടുകളിൽ വ്യാപക റെയ്ഡ്
  • സ്വർണം വിലയിൽ വീണ്ടും വർധനവ്
  • ഹരിതകർമസേന ശേഖരിച്ച അജൈവ മാലിന്യത്തിലേക്ക് രഹസ്യമായി മാലിന്യം തള്ളിയ രണ്ട് കച്ചവടക്കാർക്ക് പിഴയിട്ടു
  • കൂളിമാട് ഇന്നോവ കാറും മിനിലോറിയും കൂട്ടി ഇടിച്ച് അപകടം
  • കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
  • ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
  • നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
  • ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന
  • നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റിൽ
  • അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ,
  • മീൻ പിടിക്കാനിറങ്ങിയ മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു
  • ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
  • പുലിക്കയത്ത് ആംബുലൻസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
  • ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
  • ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • ഓയിൽ മില്ലിൽ തീപിടുത്തം
  • പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്ന 7 പേർ പിടിയിൽ
  • ഡോക്ടറെ ’ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടി: പ്രതിയെ പഞ്ചാബിൽ എത്തി പിടികൂടി കണ്ണൂർ സൈബർ പൊലീസ്
  • ബലാത്സംഗ കേസ്; ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ കോടതിയിൽ
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ
  • പാട്ടുത്സവം കാണാനെത്തിയ യുവാവിനെ കുത്തി പരിക്കേല്പിച്ചു
  • മുസ്ലിം ലീഗ് നേതാവും, കുന്നംകുളം നഗരസഭ മുൻ വൈസ് ചെയർമാനുമായിരു ന്ന ഇ.പി.കമറുദ്ദീൻ (68) അന്തരിച്ചു
  • ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ സുഹൃത്തിനെ വെറുതെ വിട്ടു, അമ്മ കുറ്റക്കാരിയെന്ന് കോടതി,
  • സ്വർണവില വീണ്ടും റെക്കോഡിൽ
  • ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
  • കോട്ടയം സ്വദേശി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
  • 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് തടവ് ശിക്ഷ
  • ചേളാരി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്ക്
  • പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'
  • ദമ്പതികളെ വെട്ടിക്കൊന്ന പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്