തലയാട്:പൂനൂർപുഴ സംരക്ഷണ സമിതിയുടെ സബ് കമ്മിറ്റി രൂപീകരണം പൂനൂർ പുഴയുടെ ഉത്ഭവമായ തലയാട് വെച്ച്നടന്നു. പനങ്ങാട് ഗ്രാമ പഞ്ചായത്ത് 4ആം വാർഡ് മെമ്പർ ലാലി രാജുവിന്റെ ആദ്യക്ഷതയിൽ ചേർന്നു. പൂനൂർ പുഴ സംരക്ഷണസമിതി പ്രസിഡന്റ് അബൂബക്കർ പടനിലം യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അബ്ദുൽ മജീദ് പൂളക്കാടി വിഷയാവതരണം നടത്തി.
എം പി അജീന്ത്രൻ.(വാർഡ് കൺവീനർ ), സലീം നെച്ചോളി, ടി പി എ മജീദ്., മൂസ പാലക്കുറ്റി, ഫൈസൽ പി എ , ഒ കെ അബു..
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു..
തുടർന്ന് നടന്ന കമ്മിറ്റി രൂപീകരണത്തിൽ
ചെയർപേഴ്സൺ :- ലാലി രാജു(പനങ്ങാട് പഞ്ചായത്ത് മെമ്പർ)
കൺവീനർ:- എം പി അജീന്ത്രൻ
ട്രഷറർ :- ഒ കെ അബു
ജോ :കൺവീനർ:- ഫൈസൽ പി എ.
ശ്രീജ.
ചടങ്ങിൽ ഫൈസൽ നന്ദിയും പറഞ്ഞു..
പൂനൂർ പുഴ സംരക്ഷണസമിതിയുടെ ഉത്ഭവം തേടിയുള്ള യാത്ര എന്നപ്രത്യേകത കൂടിഉണ്ടായിരുന്നു.
പൊതു പ്രവർത്തകരായ .ഫൈസൽ പി എ, .ഒ ക്കെ അബു എന്നിവർ പുഴയുടെ ഉത്ഭവത്തിന്റെ നേർക്കാഴ്ചകളും സ്ഥലങ്ങൾ കാണിച്ചു വിശദീകരിക്കുകയും ചെയ്തു.