കൊയിലാണ്ടി :ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം.
ആക്രമണത്തിൽ കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചത്.