ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ എയർ ഇന്ത്യ എക്സ്‌പ്രെസ്സ് വിമാനം കുടുങ്ങി കിടക്കുന്നു. ഇന്ന് 11:50 ന് ദമാമിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രെസ്സ് ഐ എക്‌സ് 386 വിമാനമാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോകാനാകാതെ വിമാനത്താവളത്തിൽ കിടക്കുന്നത്. വിമാനത്തിൽ യാത്രക്കാരെ മുഴുവൻ കയറ്റിയ ശേഷമാണ് യാത്ര പോകാൻ കഴിയാതെ വിമാനം ഇവിടെ കിടക്കുന്നത്. യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തിൽ തന്നെ കഴിയുകയാണ്.
നാട്ടിലേക്ക് പോകാനായി എത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരവധി പേരാണ് ഇപ്പോൾ കുടുങ്ങി കിടക്കുന്നത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർക്ക് ഭക്ഷണം പോലും നൽകാൻ എക്സപ്രെസ്സ് അധികൃതർ തയാറായിട്ടില്ല. ഭക്ഷണം ആവശ്യപ്പെട്ടവരോട് പണം നൽകിയാൽ ഭക്ഷണം നൽകാമെന്നാണ് അറിയിച്ചത്.
11:50 ന് ദമാമിൽ നിന്ന് പുറപ്പടുന്ന വിമാനം വൈകീട്ട് 6:45 ന് കോഴിക്കോട് ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ഇത് വരെ പുറപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, എപ്പോൾ പുറപ്പെടും എന്ന് പോലും ഇതുവരെ അറിയിക്കാൻ എയർലൈൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ടെക്നിക്കൽ പ്രശ്‌നമാണ് കാരണമെന്നാണ് വിവരം.