ചേർത്തല : വേമ്പനാട് കായലിൽ നിന്ന് കക്ക വാരി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 12 തൊഴിലാളികൾ ചെങ്ങണ്ട വിളക്കുമരം പാലത്തിനുസമീപം കായലിൽ പോളയിൽ കുടുങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്.
പോളേക്കടവ് പുന്നത്താഴ് നികർത്ത് ശശി (60),അഴകത്തറ വസുമതി(63),തൈക്കാട്ടുശേരി വഞ്ചിപ്പുരയ്ക്കൽ ബിജു (46), അമ്പാടിയിൽ കെ.കെ.ശിവദാസൻ(52), പുതവൽ നികർത്ത് സുനി (47), വാല്യത്തറ വി.കെ.സുനിൽ(45),പള്ളിപ്പുറം മേക്കെവെളി ഗിരിജ (58), കൃഷ്ണാലയം ബിജു(46),തുറവൂർ കമലായത്തിൽ അനിരുദ്ധൻ(56), പുതുവൽ നികർത്ത് സാബു(51), ആര്യക്കരവീട്ടിൽ സുഭഗൻ(60), കുട്ടൻചാൽ ബിനുവാലയത്തിൽ തിലകൻ(65) എന്നിവരാണ് കുടങ്ങിയത്.