ഈ മാസം 27 മുതൽ 29 വരെ വെസ്റ്റ് ബംഗാളിലെ ഹൗറയിൽ നടക്കുന്ന ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കെ. ടി മുഹമ്മദ് ഷാമിൽ നയിക്കും.
ടീം അംഗങ്ങൾ : ബി. എസ് ശ്രാവൺ (വൈസ് ക്യാപ്റ്റൻ), ആസിഫ് ആസാദ്, യു. അമൽ കൃഷ്ണ, ജോയൽ എം ജോസ്, പി. അശ്വിൻ, ടി. ഏ അലൻ, ഷിബിൻ എം ജോൺ, പി. കെ അഫാൻ ഷരീഫ്, കെ. കാർത്തിക്, കെ. പി അൽ ആഷിഖ്, ജോബ് റോബിൻസ്
കോച്ച് : കെ. പി അൻവർ സാദത്ത് മാനേജർ : പി. കെ സുകുമാരൻ