ശിശുക്ഷേമ സമിതിയിൽ കുട്ടിക്ക് ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ ആയമാരുടെ ജാമ്യാപേക്ഷ നിരസിച്ച് കോടതി. റിമാൻഡിൽ കഴിയുന്ന ആയമാരായ എസ്.കെ. അജിത, എൽ. മഹേശ്വരി, സിന്ധു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി.
കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ ശിശുക്ഷേമ സമിതിയിലെ ആയ അജിത മുറിവേൽപ്പിച്ചത്. കുട്ടിയെ സ്ഥിരമായി പരിപാലിച്ചിരുന്ന മറ്റു രണ്ട് ആയമാർ ഈ വിവരം മറച്ചുവയ്ക്കുകയും ചെയ്തു. കുട്ടിയെ സ്ഥാപനത്തിലെ മറ്റു ജീവനക്കാർ പരിപാലിക്കാനായി എടുത്തപ്പോഴാണ് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇവർ സംഭവം റിപ്പോർട്ട് ചെയ്ത് ഉടൻ ശിശുക്ഷേമ സമിതി വിവരം പൊലീസിനെ വിവരം അറിയിച്ചു.