കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്.