മാനന്തവാടി:മുണ്ടക്കൈ,ചൂരൽമല പുനരതിവാസത്തിൽ സർക്കാർ അനാസ്ഥക്കെതിരെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഈ മാസം മുപ്പത്തൊന്നിനു കളക്ടറേറ്റ് മാർച്ചിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും ആയിരത്തി അഞ്ഞൂറ് ആളുകളെ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു.ഈ മാസം മുപ്പതിനു മന്ത്രി ഒ.ആർ.കേളു വിന്റെ വസതിയിലേക്ക് യു.ഡി.എഫ് നടത്തുന്ന മാർച്ച് വൻ വിജയമാക്കാനുംയോഗം തീരുമാനിച്ചു.ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള,വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,മണ്ഡലം ഭാരവാഹികളായ പി.കെ.അബ്ദുൽ അസീസ്,ഡി.അബ്ദുള്ള,കെ.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,നസീർ തിരുനെല്ലി,പഞ്ചായത്ത് ഭാരവാഹികളായ കെ.അസീസ്,എം.സുലൈമാൻ ഹാജി,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,റഫീഖ്,വി.മമ്മൂട്ടി ഹാജി,കാമറുൽ ലൈല,ആസ്യ മൊയ്‌ദു,റസിയ തിരുനെല്ലി,സൗജത് ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു