കോഴിക്കോട്-കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതി കോഴിക്കോട്ട് പിടിയിൽ. മഹാരാഷ്ട്ര വഡാല സ്വദേശി നസീം ഖാൻ ആണ് കസബ പോലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
പുതിയറ കാളൂർ ദേവി ക്ഷേത്രം, വേട്ടക്കൊരു മകൻ ക്ഷേത്രം, മുതലക്കുളത്തെ പൊലീസ് അമ്പലം തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തി.
മോഷ്ടിച്ച പണം ഇടവേളകളിലായി ഒരു അക്കൗണ്ടിലേക്ക് അയക്കുന്നതായി കണ്ടെത്തിയെന്നും അക്കൗണ്ട് മരവിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു