പാലക്കാട്: കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പറമ്പിക്കുളം തേക്കടിയിലാണ് സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശി മാധവനാണ് (65) മരിച്ചത്. തേക്കടി വരടികുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മാധവൻ സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പൻ കോളനിയിലെ കടയിൽ നിന്ന് തിരിച്ചു പോവുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.