തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും കവർച്ച. തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു. കുന്നംകുളം സ്വദേശി കാർത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. വീട്ടിൽ കാർത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. അലമാരയിലെ ലോക്കർ തട്ടിയെടുത്തു.