ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകയ്ക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. എറണാകുളം സ്വദേശിയാണ് റിയാസ്.ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.
റിയാസിന്റെ സുഹൃത്ത് നിപുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. ഇവിടെ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തിൽ ഭാര്യാ പിതാവ് നാസർ, നാസറിൻ്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിൻ്റെ മകൾ റെനീഷയെ ഭർത്താവ് റിയാസ് മർദ്ദിച്ചത് ചോദ്യം ചെയ്തുതുണ്ടായ തർക്കമാണ്കൊലപാതകത്തിൽ കലാശിച്ചത്.
.