നാദാപുരം :തേനീച്ച കൂട്ടത്തിന്റെ അക്രമം. ദേഹമാസകലം തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.വളയം നവധ്വനി ക്ലബ് പരിസരത്തെ പുളിഞ്ഞോളി സരള ( 58) നാണ് പരിക്ക്.
നാദാപുരം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രാവിലെ പുളിഞ്ഞോളി പറമ്പിൽ നിന്ന് പുല്ല് പറിക്കുന്നതിനിടെയാണ് തേനീച്ച കുത്തേറ്റത്. അപകട നിലതരണം ചെയ്തായി ഡോക്‌ടർമാർ പറഞ്ഞു