സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

Dec. 26, 2024, 5:54 p.m.

മാവൂർ :ഭാഷയെ വിശ്വസാഹിത്യത്തിലേക്ക്
കൈപിടിച്ച അക്ഷര ഇതിഹാസം മലയാളത്തിന്റെ എം.ടി വാസുദേവൻ നായർക്ക് വിട നൽകി അമ്മ മലയാളം.
സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൂർത്തിയായി.

രണ്ടാമൂഴമില്ലാത്ത കാലത്തേയ്ക്ക്
യാത്രയായ എഴുത്തിൻ്റെ പെരുന്തച്ചനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് നിളാപ്രവാഹം പോലെ
ഒഴുകിയെത്തിയത്.

സുഹൃത്തുക്കളും
സഹപ്രവർത്തകരും ജനപ്രതിനിധികളുംഎംടിയുടെ വാക്കുകൾ കടമെടുത്താൽ മരണവുമായി സന്ധി പറഞ്ഞ ഇടവേള മാത്രമാണ് ജീവിതം. സാർഥകവും സർഗസമ്പന്നവുമായ ആ ഇടവേള പൂർത്തിയാക്കി ഇതിഹാസം അനശ്വരതയിലേയ്ക്ക്. വാക്കിന്റെ മഹാമൗനം സിതാരയെ പൊതിഞ്ഞപ്പോൾ സാംസ്ക്കാരിക കേരളം തേങ്ങി. രോഗശയ്യയിൽ നിന്ന് എം.ടിയുടെ മടങ്ങിവരവ് ഇന്നലെ രാത്രി പത്തുവരെ കൊട്ടാരം റോഡിലെ സിതാര എന്ന വീടും ഓരോ മലയാളിയും ആഗ്രഹിച്ചു. പക്ഷെ, പ്രാർഥനകൾ വിഫലമായി. അവസാന യാത്രയ്ക്കായി മലയാളത്തിന്റെ സാഹിത്യ സുകൃതം ഒരിക്കൽകൂടി സിതാരയുടെ പടികടന്നെത്തി.
ചേതനയറ്റ്. 'വാസുവേട്ടാ' എന്ന
വിളിയോടെ ജീവിത പങ്കാളി സരസ്വതി
ടീച്ചർ വിങ്ങിപ്പൊട്ടി. കരഞ്ഞുകലങ്ങി
മകൾ അശ്വതിയും ബന്ധുക്കളും.സദയവും താഴ്വാരവും അടക്കം
എംടിയുടെ മികവുറ്റ രചനകളിലൂടെ
അഭിനയത്തിന്റെ വിസ്മയക്കാഴ്ച്ചകൾ
ഒരുക്കിയ മോഹൻലാൽ പുലർച്ചെയ്ക്ക് മുൻപേ അന്തിമോപചാരം
അർപ്പിക്കാനെത്തി. വാക്കിന്റെ വിരാട്
പുരുഷനുമുന്നിൽ
അഞ്ജലീബദ്ധനായി.

നേരം പുലരാൻ
തുടങ്ങിയതോടെ നിളയിലെ മൺതരികൾപോലെ, ഉള്ളിൽ അടക്കിപ്പിടിച്ച തേങ്ങലിന്റെ
പ്രവാഹവുമായി മനുഷ്യർ സിതാരയിലേയ്ക്ക്. ആൾക്കൂട്ടത്തിൽ
തനിയെ നിന്ന് ഏകാകികളുടെശബ്ദമായവന് കാഥികന്റെ പണിപ്പുരയിലെത്തി നാടിന്റെ നിശബ്ദമായ യാത്രമൊഴി.

പരിണയവും പഞ്ചാഗ്നിയും അടക്കം എം.ടിയുടെ തിരക്കഥാ ക്ലാസിക്കുകൾക്ക് മികവുറ്റ കാഴ്ച്ചകളുടെ നല്ലപാതിയായ സുഹൃത്ത് ഹരിഹരൻ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട നൽകി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സാഹിത്യസാംസ്ക്‌കാരികരംഗത്തെ പല തലമുറകളിൽപ്പെട്ടവരും അന്ത്യാഭിവാദ്യം അർപ്പിച്ചു. എംടിയുടെ കഥാപാത്രങ്ങളായി പകർന്നാടിയവരുടെ കണ്ണീരിൽ കുതിർന്ന പ്രണാമം.ആത്മനൊമ്പരങ്ങളുടെ കടവിൽ അക്ഷരങ്ങളുടെ കാതൽ കടഞ്ഞെടുത്ത് സാഹിത്യത്തിൻ്റെ നാലുകെട്ട് പണിത് അതിൽ വാക്കിന്റെ തീർച്ചയും മൂർച്ചയുമുള്ള പള്ളിവാളും കാൽച്ചിലമ്പും പ്രതിഷ്ഠിച്ച എഴുത്തിന്റെ ഈ പെരുന്തച്ചനെ സമ്മാനിച്ചതിന് കാലമേ നന്ദി. വിശ്വസാഹിത്യത്തിൽ ഇടംനേടിയ വീരഗാഥയുടെ കാൽക്കൽ കണ്ണാന്തളിപ്പൂക്കൾ അർപ്പിക്കുന്നു. എംടിയെക്കുറിച്ച് എംടി തന്നെ പറഞ്ഞത് ഇങ്ങിനെ "തെറ്റുകളും ശരികളുമൊക്കെയുള്ള ശരാശരി മനുഷ്യൻ. ദേവനല്ല; ചെകുത്താനുമല്ല'.


MORE LATEST NEWSES
  • ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം
  • മരണ വാർത്ത
  • രാജ്യത്തിന്റെ ചരിത്രം മാറ്റിയ മൻമോഹൻ സിങിന് ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
  • മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • അനുശോചന യോഗവും മൗനജാഥയും നടത്തി.
  • യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
  • എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദിവ്യ ക്ലബ്‌ അനുശോചണം സംഘടിപ്പിച്ചു
  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍
  • കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • ആംബുലൻസിന് വഴിയൊരുക്കുക്ക
  • കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത
  • കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
  • കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ
  • മരണ വാർത്ത
  • എ പി അസ്ലം ഹോളി ഖുർആൻ മൽസരത്തിൽ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട് സ്വദേശിക്ക്
  • വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും
  • പ്രളയം ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
  • കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
  • എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി ‍ പിടിയില്‍
  • തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
  • മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു
  • കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
  • കളക്ടറേറ്റ് ധർണ;വിപുലമായ ഒരുക്കങ്ങളുമായി മാനന്തവാടി മുസ്ലിം ലീഗ്
  • നഗരസഭ കൗൺസിലർ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ
  • വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ.
  • വില്പനക്കായി എത്തിച്ച എം.ഡി.എം.എ യുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
  • റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്
  • കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
  • വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും മകനെയും അവശനിലയിൽ കണ്ടെത്തി
  • കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി
  • ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ 
  • ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി.
  • വയനാട്ടിൽ വൻ എംഡിഎംഎ വേട്ട
  • സൈനികന്റെ തിരോധാനം ;ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു.
  • സ്‌പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
  • യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതി ജീവനൊടുക്കി
  • ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ദേഹോപദ്രവം ചെയ്ത കേസ്: മൂന്ന് ആയമാരുടേയും ജാമ്യാപേക്ഷ തള്ളി