പ്രശസ്ത എഴുത്തുകാരനും തിരക്കഥകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ചളിക്കോട് സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ അനുശോചന യോഗവും മൗനജാഥയും നടത്തി. പ്രശസ്ത നോവലിസ്റ്റ് ശ്രീ മജീദ് മൂതേടത് അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ വാർഡ് മെമ്പർ വിനോദ് കുമാർ, ഭരതൻ മാസ്റ്റർ, ചാത്തുകുട്ടി, ഉസ്സൈൻ മാസ്റ്റർ, എൻകെ ബാലൻ, ബെൽരാജ് സിപി എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗഫൂർ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ബൈജു സി ആർ സ്വാഗതവും ഗഫൂർ മാസ്റ്റർ പിസി നന്ദിയും രേഖപ്പെടുത്തി.