പന്തീരാങ്കാവ്∙ നിർമാണ പ്രവർത്തനത്തിനിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പെരുമണ്ണ നെച്ചിയിൽത്താഴം മുസ്തഫ (49) യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (19) പെരുമണ്ണ കാന്റീൻ റോഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് അപകടം സംഭവിച്ചത്. ഭാര്യ : മൈമുന. മക്കൾ: സൈനുൽ ആബിദ്, നജ്മ , സൈനുൽ ആഷിദ് , അർഷിദ. സഹോദരങ്ങൾ : മുഹമ്മദ് കോയ, ബഷീർ, ബിച്ചുമ്മ , ജമീല, പരേതരായ ബിച്ച , അബ്ദുള്ളക്കോയ എന്നിവരുടെ മകനാണ്.