കൊയിലാണ്ടി:കൊയിലാണ്ടിയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയൻ കുഴിയിൽപുഷ്കയാണ് (54) ഇന്നലെ രാവിലെ 8.40ന് കൊയിലാണ്ടി മേൽപാലത്തിനടിയിൽ ട്രെയിൻ തട്ടി മരിച്ചത്.
ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.രാത്രിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. കർത്താവി: ഭാസ്കരൻ മക്കൾ: അനഘ, അഭിന. മരുമകൻ: അനന്ത്യ. സഹോദരങ്ങൾ: സരസ, ശശി, ചന്ദ്രിക, ലത