പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Dec. 27, 2024, 3:31 p.m.

അടൂർ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെണ്മണി സ്വദേശി ശരൺ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ ശരൺ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിനിയായ പതിനേഴുകാരി ഈ മാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇത് മനസിലാക്കിയഅന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും, പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി വെൺമണിയിലെ സ്‌കൂളിൻ്റെ സമീപമുള്ള കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസിൻറെ ശ്രദ്ധ തിരിക്കാനായി സിസിടിവികളുള്ള റോഡിലൂടെ സഞ്ചരിച്ചിക്കുകയും തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്‌തത്.

പുല്ലും, കരിയിലയും, ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് കാട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുട്ടിയെ താമസിപ്പിച്ചത്. സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണവും എത്തിച്ചിരുന്നു. ഒളിത്താവളം മാറുന്നതിനായി പണത്തിന് വേണ്ടി സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പൊലീസ് എത്തിയതോടെ രക്ഷപെട്ടു. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് കാട്ടിൽ നടത്തിയതെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. റിമാൻഡിലായ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പന്തളം പൊലീസ്.


MORE LATEST NEWSES
  • തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു,
  • താമരശ്ശേരിയിൽ അടച്ചിട്ടവീടുകളിൽ കവർച്ച വ്യാപകമാവുന്നു
  • പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്
  • കൊലവിളി പ്രസംഗം; തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
  • എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ കവർന്നയാള്‍ പിടിയില്‍
  • സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്
  • ഡിസിസി ട്രഷററുടെയും മകന്‍റെയും മരണത്തിലെ ദുരൂഹത
  • വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന ഡി.സി ട്രഷററും മരിച്ചു
  • ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു
  • വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു.
  • സെക്രട്ടറിയേറ്റ് മാർച്ച് യാത്രയപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
  • ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളജ്.
  • തിക്കോടി സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ദുബൈയിൽ മരിച്ചു.
  • സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി ഫൈനലില്‍.
  • മാട്രിമോണിയൽ വഴി പരിചയപ്പെട്ട് പണവും സ്വർണാഭരണവും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍.
  • എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി
  • ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്
  • പുതുവത്സര ആഘോഷം ;പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
  • വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
  • അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടാനാകാതെ പോലീസ്
  • മുണ്ടക്കൈ പുനരധിവാസം ; സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
  • ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
  • അങ്കമാലിയിൽ ട്രാവലറും തടിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവർ മരിച്ചു.
  • നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്
  • ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ 33 വർഷം തടവും പിഴയും
  • കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
  • ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം
  • മരണ വാർത്ത
  • രാജ്യത്തിന്റെ ചരിത്രം മാറ്റിയ മൻമോഹൻ സിങിന് ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
  • മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • അനുശോചന യോഗവും മൗനജാഥയും നടത്തി.
  • യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
  • എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദിവ്യ ക്ലബ്‌ അനുശോചണം സംഘടിപ്പിച്ചു
  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍
  • സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം
  • കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • ആംബുലൻസിന് വഴിയൊരുക്കുക്ക
  • കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത