കോഴിക്കോട്:പുതുവർഷാഘോഷത്തിന്
വിൽപനക്കായി എത്തിച്ച 50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബുവിനെ (37) യാണ് കുന്നമംഗലം എസ്ഐ നിതിൻ എയുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസു സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കുന്നമംഗലം വരട്ട്യാക്ക് - പെരിങ്ങോളം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്നാണ് പ്രതി വലയിലായത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രണ്ടു വർഷത്തോളമായ ഇയാൾ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട് വാടകയ്ക്കെടുത്തത്. താമസ സ്ഥലത്ത് നിന്ന് ഇയാളുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളയിൽ, കാക്കൂർ പൊലീസ് സ്റ്റേഷനുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിന് ഇയാളുടെ പേരിൽ കേസുകളുണ്ട്. പുകയില ഉത്പ്പന്നങ്ങൾ വിറ്റുകിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു. തടമ്പാട്ടു താഴത്തെ ഫ്ളാറ്റിലാണ് ഇപ്പോൾ താമസം. പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നത്തിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരുമെന്നും കൂടുതൽ വിവരങ്ങൾക്ക് പ്രതിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നു കുന്നമംഗലം ഇൻസ്പെക്ടർ കിരൺ എ. പറഞ്ഞു.കുന്നമംഗലം വരട്ട്യാക്ക് - പെരിങ്ങോളം
റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്നാണ് പ്രതി വലയിലായത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രണ്ടു വർഷത്തോളമായി ഇയാൾ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.