കോഴിക്കോട് : തൊണ്ടയാട് ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടൂളി പ്ലാക്കാട്ടുപറമ്പ് ‘അച്യുത’ത്തിൽ
പുതിയാറമ്പത്ത് സി.പി. ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതരയോടെ ചേവായൂർ സഹകരണബാങ്കിനു സമീപമാണ് അപകടം. ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ച് റോഡിലേക്ക് സ്കൂട്ടറെടുക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യമാർ: പരേതയായ ആശ, ഇന്ദിര (പോസ്റ്റ് മാസ്റ്റർ), മക്കൾ: ഗാർഗി കൃഷ്ണ (ദുബായ്), നിവേദ് കൃഷ്ണ. മരുമക്കൾ: നിധീഷ്, മഞ്ജു.
കൂടെയുണ്ടായിരുന്ന അളിയൻ വിജയൻ, ബൈക്കിൽ സഞ്ചരിച്ചിരുന്ന ചേവായൂർ സ്വദേശികളായ രണ്ടുപേർ എന്നിവർ പരിക്കുകളോടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വക്കീൽ ക്ലാർക്കായി വിരമിച്ചയാളാണ് ബാലകൃഷ്ണൻ.