സോൾ: ദക്ഷിണ കൊറിയയിൽ 181 യാത്രക്കാരുമായി സഞ്ചരിച്ച് വിമാനം ലാൻഡിംഗിനിടെ തകർന്നുവീണു. ചുരുങ്ങിയത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ആണ് സംഭവം. 181 പേരുമായി പറന്ന വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും തകരുകയുമായിരുന്നുവെന്നുയോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
ജെ.ജു എയർ വിമാനം 2216 ആണ് അപകടത്തിൽപ്പെട്ടത്. തായ്‌ലൻഡിൽ നിന്ന് മടങ്ങുമ്പോൾ തെക്കൻ പ്രവിശ്യയായ ജിയോല്ലയിൽ വച്ചാണ് അപകടമുണ്ടായത്. ഇതുവരെ 30 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധിപേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 175 പേർ യാത്രക്കാരും ആറ് പേർ വിമാന ജീവനക്കാരുമാണ്. റൺവെക്ക് മുകളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.