പെരുമ്പാവൂർ:പെരുമ്പാവൂർ സുഹൃത്തിനൊപ്പം പിറന്നാൾ ആഘോഷം അടിപൊളിയാക്കാൻ സ്വന്തം വീട്ടിൽ നിന്നു പണവും കാർ സ്പീക്കറും ആംപ്ലിഫയറും മോഷ്ടിച്ച പത്തൊൻപതുകാരനും സുഹൃത്തും പിടിയിൽ. ആലുവ കീഴ്മാട് മേപ്പറമ്പത്ത് ആസിഫ് (19), തൃക്കളത്തൂർ കണിയാംകുടിയിൽ എൽദോ കെ. വർഗീസ്(35) എന്നിവരാണു പിടിയിലായത്. ആസിഫും അമ്മയും വാടകയ്ക്കു താമസിക്കുന്ന വെങ്ങോലയിലെ വീട്ടിലാണു മോഷണം നടന്നത്. മോഷണത്തിനു ശേഷം അമ്മയ്ക്ക് ഒപ്പം പൊലീസിൽ പരാതിനൽകാനും ആസിഫ് സ്‌റ്റേഷനിൽ എത്തി.
വീടിന്റെ പിൻഭാഗത്തെ
വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം.
അലമാരയിൽ
സൂക്ഷിച്ചിരുന്ന 31000 രൂപയും കാറിൽ ഉപയോഗിക്കുന്ന
സ്പീക്കറും ആംപ്ലിഫയറുമാണ്
മോഷ്ടിച്ചത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ
കേസെടുത്തു. പരാതി
നൽകാനെത്തിയ മകനും സുഹൃത്തുമായിരുന്നു
മോഷ്ടാക്കളെന്ന്
അന്വേഷണത്തിൽ തെളിഞ്ഞു. ഇൻസ്പെക്ടർ ടി.എം.സൂഫി,
എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം റാസിഖ്, അരുൺ
സിപിഒ ജിൻസ് എന്നിവരാണ്
അന്വേഷണം നടത്തിയത്.