കോട്ടയം :പാലാ മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വൽപന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.പാലാ പുലിയന്നൂർ മുത്തോലി വലിയമറ്റം വീട്ടിൽ പാച്ചൻ എന്ന് വിളിക്കുന്ന വി.എസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയ പറമ്പിൽ വീട്ടിൽ ജയൻ വി.ആർ എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്. കടകളുടെ മറവിലായിരുന്നു കഞ്ചാവ് വിൽപന.ജയൻ മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. കൂടാതെ ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.