സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ.

Dec. 29, 2024, 9:50 p.m.

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ, മുഹമ്മദ് റോഷൽ എന്നിവരാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. 

ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കേരളം ലീഡ് നേടിയിരുന്നു. മത്സരത്തിന്റെ 22-ാം മിനിട്ടിൽ നസീബ് റഹ്മാൻ കേരളത്തിന് ആദ്യ ലീഡ് നേടിക്കൊടുത്തു. എന്നാൽ, ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ മണിപ്പൂർ സമനില പിടിച്ചു. 29-ാം മിനിട്ടിൽ ലഭിച്ച പെനാൾട്ടി കിക്ക് മണിപ്പൂർ വലയിലാക്കിയതോടെ മത്സരം ആവേശത്തിലായി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സൽ കേരളത്തെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 73-ാം മിനിട്ടിൽ മണിപ്പൂരിന്റെ പ്രതിരോധനിര താരത്തിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത മുഹമ്മദ് റോഷൽ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് 88-ാം മിനിട്ടിലും അവസാന നിമിഷവും വീണ്ടും റോഷൽ ഗോളുകൾ കണ്ടെത്തി ഹാട്രിക് തികച്ചതോടെ മണിപ്പൂരിന്റെ ഫൈനൽ മോഹങ്ങൾ പൊലിഞ്ഞു. 

16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്. ഏഴ് തവണ കിരീടത്തിൽ മുത്തമിട്ട കേരളം എട്ട് തവണയാണ് റണ്ണറപ്പായത്. 2022ലാണ് കേരളം അവസാനമായി ചാമ്പ്യൻമാരായത്. അതേസമയം, ഉച്ചയ്ക്ക് നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ വർഷത്തെചാമ്പ്യൻമാരായ സർവീസസിനെ വീഴ്ത്തി ബംഗാൾ ഫൈനലിൽ പ്രവേശിച്ചിരുന്നു. റോബി ഹൻസ്ഡയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബംഗാളിൻ്റെ വിജയം. സർവീസസിനെ 4-2ന് തകർത്താണ് ബംഗാൾ ഫൈനൽ ഉറപ്പിച്ചത്. റോബി ഹൻസ് ഡയാണ് കളിയിലെ താരം. ഇതിനോടകം തന്നെ 11 ഗോളുകൾ സ്വന്തമാക്കിയ റോബി സന്തോഷ് ട്രോഫിയിലെ ഗോൾ വേട്ടക്കാരിൽ മുന്നിലുണ്ട്. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയമാണ് കേരളവും ബം​ഗാളും തമ്മിലുള്ള കലാശപ്പോരിന് വേദിയാകുക.


MORE LATEST NEWSES
  • ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം
  • വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യനടപടി; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി
  • ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം;രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • ചെളിപ്പൊയിൽ-കണ്ണഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു.
  • ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • നരിക്കുനിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ സുപ്രധാന കണ്ണികൾ പിടിയിൽ
  • മ്യാൻമറിൽ വീണ്ടും ഭൂചലനം
  • സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.
  • മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
  • മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണ പെട്ടു
  • അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • ഇന്ന് ഓശാനപ്പെരുന്നാൾ
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
  • പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
  • വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍
  • മരണവാര്‍ത്ത
  • ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
  • കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു
  • വൈദ്യതിലൈനില്‍ മരച്ചില്ല പൊട്ടി വീണിട്ടും നടപടി ഇല്ലാതെ കെ എസ് ഇ ബി,
  • കോഴിക്കോട് രൂപത ഇനി അതിരൂപത ബിഷപ്പ് ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ
  • കാണ്മാനില്ല
  • പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ അക്രമണം,വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
  • കുത്തിവയ്‌പ് എടുത്തതിനെ തുടർന്ന് 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം
  • പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
  • ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് നാട്ടുകാർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി:ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
  • മരണ വീട് സന്ദർശനം നടത്തി വീട്ടിലെത്തിയ അയൽവാസി കുഴഞ്ഞു വീണ് മരിച്ചു
  • മരണവാര്‍ത്ത*
  • നിയമ സഭാ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി
  • ആയഞ്ചേരിയിൽ എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
  • ചരിത്രം കുറിച്ച് സ്വർണം; ഇന്നും വില വർധിച്ചു
  • പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്
  • മുനമ്പം: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്
  • കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • എടപ്പാളിൽ വാഹനാപകടത്തിൽ വയസുകാരി മരിച്ചു. സ്ത്രീക്ക് ഗുരുതര പരിക്ക്
  • പതിനേഴ്കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു
  • ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകള്‍; ഷെരീഫിന്റേത് കൊലപാതകം