കോഴിക്കോട് അടച്ചിട്ട റെയിൽവേ ഗേറ്റിനിടയിൽ കൈ കുടുങ്ങിയ കുട്ടിയുടെ രക്ഷയ്ക്കെത്തി പോലീസ്. രക്ഷിതാക്കൾക്കൊപ്പം പോകുന്നതിനിടെയാണ് രണ്ടാം ഗേറ്റിനടുത്ത് വെച്ച് കുട്ടി വിരലുകൾ ഗേറ്റിനുള്ളിലിട്ടതും കുടുങ്ങി പോയതും. തുടർന്ന് കൈ കുടുങ്ങിയ ഭാഗത്തെ സ്ക്രൂ അഴിച്ചെടുത്ത് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു