കൊടുവള്ളി: സംസ്ഥാന എസ്ടിയു കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് റൈഡിന്റെ ഭാഗമായി ജനുവരി ഏഴാം തീയതി കൊടുവള്ളിയിൽ നടക്കുന്ന കൊടുവള്ളി മേഖല യൂണിറ്റ് റൈഡ് വൻ വിജയമാക്കുവാനും ജില്ലാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ബാഫഖി തങ്ങൾ റിസോയ്സ് ഡെവലപ്മെന്റ് സെന്ററിന് മണ്ഡലത്തിലെ മുഴുവൻ എസ് ടി യു തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനം നൽകുവാനും കൊടുവള്ളി മണ്ഡലം എസ്ടിയു കൺവെൻഷൻ തീരുമാനിച്ചു. കൊടുവള്ളി മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്ടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "എന്റെ തൊഴിലിടത്തിൽ എന്റെ ചന്ദ്രിക" എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ടി യു മണ്ഡലം പ്രസിഡണ്ട് അബ്ദുൽ സലാമിനെ വരിക്കാരനായി ചേർത്ത് മണ്ഡലം എസ് ടി യു ചന്ദ്രിക ക്യാമ്പയിനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എസ് ടി യു മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് അലി മടവൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കൊടുവള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും മുസ്ലിംലീഗിന്റെ എസ് ടി യു മണ്ഡലം നിരീക്ഷകൻ കൂടിയായസുലൈമാൻ പോർങ്ങോട്ടൂർ മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ശരീഫ കണ്ണാടിപ്പോയിൽ. പിസി മുഹമ്മദ്. ഹമീദ് മടവൂർ. ജമീല ചെമ്പറ്റേരി. കാദർ കട്ടിപ്പാറ. ആർസി രവീന്ദ്രൻ. മജീദ് കെ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പുതിയ എസ് ടി യു മണ്ഡലം കമ്മിറ്റി ഭാരവാഹികളായി. പ്രസിഡണ്ട്. അബ്ദുൽസലാം കൊടുവള്ളി
വൈസ് പ്രസിഡണ്ടുമാരായി
പിസി മുഹമ്മദ് ആരാമ്പ്രം. ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്. ഹംസക്കുട്ടി താമരശ്ശേരി. അബ്ദുൽ ഖാദർ കട്ടിപ്പാറ. ബുഷ്റ ടീച്ചർ ഓമശ്ശേരി. എംസി ഇബ്രാഹിം നരിക്കുനി എന്നിവരെയും
ജനറൽ സെക്രട്ടറിയായി സിദ്ധീഖലി മടവൂരിനെയും സെക്രട്ടറിമാരായി
സത്താർ ഓമശ്ശേരി. ആർസി രവീന്ദ്രൻ കൊടുവള്ളി. ഷബ്ന കൊടുവള്ളി. ലൈസ സണ്ണി കട്ടിപ്പാറ. സലിം വാടിക്കൽ താമരശ്ശേരി. കാമില കിഴക്കോത്ത് എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു. എസ് ടി യു ജില്ലാ സെക്രട്ടറിയും കൊടുവള്ളി മണ്ഡലം നിരീക്ഷകൻ കൂടിയായ അബ്ബാസ് കുറ്റിക്കാട്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ട്രഷറർ മജീദ് നരിക്കുനി നന്ദി പറയുകയും ചെയ്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും എം ടി വാസുദേവൻ നായർക്കും യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.