തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്.
രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 06065/06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍.
എറണാകുളം - കൊച്ചുവേളി അണ്‍റിസര്‍വ്ഡ് മെമു എക്‌സ്പ്രസിന് 12 സ്റ്റോപ്പുകളാണുള്ളത്. രാവിലെ 9.10ന് എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജങ്്ഷനില്‍ എത്തും.
12 ജനറല്‍ കോച്ചുകളുള്ള മെമു ട്രെയിനാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍. 09:10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 09:42 വൈക്കം, 10:06 കോട്ടയം, 10:31 തിരുവല്ല, 10:42 ചെങ്ങന്നൂര്‍, 10:54 മാവേലിക്കര, 11:03 കായംകുളം, 11:13 ഓച്ചിറ, 11:22 കരുനാഗപ്പള്ളി, 11:32 ശാസ്താംകോട്ട, 11:49 കൊല്ലം, 12:01 പറവൂര്‍, 12:11 വര്‍ക്കല സ്റ്റേഷനുകള്‍ പിന്നിട്ടാണ് കൊച്ചുവേളിയിലെത്തുക.
മടക്കയാത്രയില്‍ 12:55ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, 01:26 വര്‍ക്കല, 01:32 പറവൂര്‍, 01:50 കൊല്ലം, 01:59 ശാസ്താംകോട്ട, 02:09 കരുനാഗപ്പള്ളി, 02:18 ഓച്ചിറ, 02:27 കായംകുളം, 02:37 മാവേലിക്കര, 02:49 ചെങ്ങന്നൂര്‍, 02:58 തിരുവല്ല, 03:25 കോട്ടയം, 03:47 വൈക്കം സ്റ്റേഷനുകള്‍ പിന്നിട്ടാണ് 04:35ന് എറണാകുളം സൗത്തിലെത്തുക.