ദില്ലി :പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്.കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.കോൺഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.
മൻമോഹൻ സിംഗിന് പ്രവർത്തക സമിതി ചേർന്ന് കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കിൽ ആ പരിഗണന പ്രണബ് മുഖർജിക്ക് കിട്ടിയിരുന്നില്ല.അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നാണ് മുതിർന്ന നേതാവ് അന്ന് പറഞ്ഞത്.
എന്നാൽ അച്ഛന്റെ ഡയറികുറിപ്പ് വായിച്ചപ്പോൾ മുൻ രാഷ്‌ടപതി കെ ആർ നാരായണന് കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞെന്നും, അനുശോചന കുറിച്ച് തയ്യാറാക്കിയത് പ്രണബ് മുഖർജിയായിരുന്നുവെന്നും ശർമ്മിഷ്ഠ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകണവുമായി പ്രണബിൻ്റെ മകൻ രംഗത്തുവന്നത്.