റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഈ മാസം പന്ത്രണ്ടിന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസങ്ങൾ മൂലം കോടതി നീട്ടി വെക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് സിറ്റിങ്. സിറ്റിങ്ങിൽ എല്ലാം തീർപ്പാക്കി ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ആഭ്യന്തരമന്ത്രാലയത്തിൻ്റെ കീഴിലുള്ള പാസ്സ്പോർട്ട് വിഭാഗം ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. റഹീമിൻ്റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്.
സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ടാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2006 ഡിസംബർ 25-നാണ് കേസിനാസ്പ്‌പദമായ സംഭവം.