കുവൈത്ത് സിറ്റി :
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി നന്മ ഭവന പദ്ധതി പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, തുച്ഛമായ ശമ്പളത്തിന് കുവൈത്തിൽ ജോലി ചെയ്ത് വരുന്ന കെഎംസിസി അംഗങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുക എന്നതാണ് നന്മ ഭവന പദ്ധതിയിലൂടെ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ലക്ഷ്യംവക്കുന്നത്.
പദ്ധതി പ്രഖ്യാപനം കുവൈത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ നിർവഹിച്ചു.
ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഡോക്ടർ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു കൊണ്ട് സംസാരിച്ചു. അരീജുൽ ഹുദ സെൻട്രൽ മാർക്കറ്റ് എം.ഡിയും കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റുമായ നിസാർ മയ്യള നന്മ ഭവന ഫണ്ടിലേക്കുള്ള ആദ്യ തുക കൈമാറി. അബ്ദുറഹ്മാൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
ലുലു എക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹമ്മദ് കുവൈത്ത് കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, വൈസ് പ്രസിഡന്റുമാരായ ഇക്ബാൽ മാവിലാടം ഫാറൂഖ് ഹമദാനി, സെക്രട്ടറി സലാം പട്ടാമ്പി ഉപദേശക സമിതി വൈസ് ചെയർമാൻ
ബഷീർ ബാത്ത, ജില്ലാ ഭാരവാഹികൾ ആയ റസാഖ് അയ്യൂർ, അസീസ് തിക്കോടി, ഇബ്രാഹിം ഹാജി വയനാട്, അജ്മൽ വേങ്ങര, അഷ്‌റഫ് അപ്പക്കാടൻ, ഹബീബുള്ള മുറ്റിച്ചൂർ, ഹബീബ് റഹ്മാൻ, നിഷാദ് ശ്രീമൂലനഗരം, അസീസ് പേരാമ്പ്ര, ഹംസ ഹാജി കരിങ്കപ്പാറ, ബഷീർ തെങ്കര, മുഹമ്മദ് ഇസ്മായിൽ, ഖാലിദ് പള്ളിക്കര എന്നിവർ ആശംസകൾ നേർന്നു. അബ്ദുള്ള സാദ് ഖിറാഅത് നടത്തി. ശിഹാബ് തങ്ങൾ റിലീഫ് സെൽ ആക്ടിങ് കൺവീനർ നവാസ് കുന്നുംകൈ സ്വാഗതവും ഇസ്മായിൽ സൺഷൈൻ നന്ദിയും പറഞ്ഞു.
ജമാൽ കൊടുവള്ളി, ആബിദ് തങ്ങൾ, ഒ.പി. ഉസ്മാൻ, കാസിം അബ്ദുള്ള എന്നിവർ നേതൃത്വം നൽകി