കേരളാ ആത്മവിദ്യാസംഘം എളേറ്റിൽ ശാഖയുടെ പ്രാർത്ഥനാ മന്ദിരം സംസ്ഥാന പ്രസിഡണ്ട് പ്രീതാനന്ദൻ ഉൽഘാടനം ചെയ്തു. വാഗ്ഭടാനന്ദ ഗുരുവിന്റെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന ജനറൽ സെക്രട്ടറി വി ജയലാൽ മാസ്റ്റർ നിർവഹിച്ചു. മൺമറഞ്ഞ സംഘം പ്രവർത്തകരുടെ ഫോട്ടോ അനാച്ഛാദനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഏ ജബ്ബാർ മാസ്റ്റർ,കെ.പി.വിനോദ്കുമാർ , പ്രിയങ്ക കരൂഞ്ഞിയിൽ എനാനിവർ നിർവഹിച്ചു. ഡോക്ടർ എ.കെ. വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ് കഥാകാരൻ എം.ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.ശാഖാപ്രസിഡണ്ട് സി.പി. രാമൻകുട്ടി അദ്ധ്യക്ഷനായി.
സെക്രട്ടറി രാധാകൃഷ്ണൻ മാട്ടുലായി സ്വാഗതം പറഞ്ഞു