തൃശൂർ:തൃപ്രയാറിൽയുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ചിൽ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലിൽ സ്വാതി (28), ചാമക്കാലയിൽ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.
ഡിസംബർ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചിൽ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.
ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർന്ന സാധനങ്ങൾ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മർദിച്ചു. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്