ജിദ്ദ: പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ചട്ടങ്ങൾ നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ ഏർപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യം നന്നാക്കുന്നതിനുള്ള ചെലവിൻറെ 75 ശതമാനം വരെ പിഴ ഈടാക്കും, പരമാവധി പിഴ 100,000 റിയാൽ ആയിരിക്കും.
ഒരു കൂട്ടം വ്യക്തികൾ ലംഘനത്തിന് ഉത്തരവാദികളാണെങ്കിൽ, അവർ സംയുക്തമായി പിഴ നൽകണം. കൂടാതെ, ലംഘകർ എല്ലാ നാശനഷ്‌ടങ്ങൾക്കും നഷ്ടപരിഹാരം നൽകണം, അല്ലാത്തപക്ഷം സ്റ്റേറ്റ് റവന്യൂ നിയമപ്രകാരം നിയമപരമായ മാർഗങ്ങളിലൂടെ ചെലവുകൾ ഈടാക്കും.