മേപ്പാടി : വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേപ്പാടി മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്ലാസിലെ ഒരു വിദ്യാർഥിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് മിഠായി നൽകിയത്.ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.