നാദാപുരം: ചെക്യാട് കണ്ടി വാതുക്കലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്.
മൊകേരി സ്വദേശി ബാബു (61), കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ബാബു കാറിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് പോകുകയായിരുന്നു.
കണ്ടിവാതുക്കലിന് സമീപം പനോലക്കാവിൽ ചെങ്കുത്തായ കയറ്റം കയറുന്നതിനിടെ കാർ പിന്നിലേക്ക് ഉരുളുകയും റോഡിൽ നിന്ന് തെന്നി മാറി 30 മീറ്ററോളം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.