നൂറാംതോട്: റിയാദ് കെഎംസിസി യും ,കുവൈറ്റ് കെഎംസിസി യും സംയുക്തമായി ചന്ദ്രിക അറിവിൻ തിളക്കംപദ്ധതിയിൽ ഉൾപ്പെടുത്തി നൂറാംതോട്,എ എം എൽ പി സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു.
കുവൈറ്റ് കെഎംസിസി മെമ്പർ ഷമ്മാസ് കുറുങ്ങോട് സ്കൂൾ ലീഡർ ഫാത്തിമ നഷ്റിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എ അബ്ദുൽ നാസർ, എസ് ടി യു തിരുവമ്പാടി മണ്ഡം ട്രഷറർ പി.വി. അബ്ദു, മുസ്ലിംലീഗ് നൂറാം തോട് യൂണിറ്റ് ജന.സെക്രട്ടറി സുബൈർകതിരോട്ടിൽ, സെക്രട്ടറി പി.എം അബ്ദുൽ നാസർ, സീനിയർ അസിസ്റ്റൻ്റ് ഫാത്തിമത്ത് നജുമു, റൈഷ ടീച്ചർ, ബിൻസി ടീച്ചർ, ഫസൽ മാസ്റ്റർ, റുബീന ടീച്ചർ, മുഹമ്മദ് മാസ്റ്റർ, ഷമീന ടീച്ചർ, ലുബ്ന ടീച്ചർ, മുബീനടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.