ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കല്ലുവയൽ മരോട്ടിക്കൽ മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. പരേതനായ അസീസ് ആണ് പിതാവ്. മാതാവ്: മുംതാസ്. സഹോദരി: ഫിദ ഫാത്തിമ