ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ പശ്ചിമ ബംഗാളിന് ജയം. ഇഞ്ചുറി ടൈമിൽ റോബി ഹൻസ്‌ദയാണ് ബംഗാളിനായി ലക്ഷ്യം കണ്ടത്.ആദ്യ പകുതിയിൽ ഗോൾ നേടാനാകാതെ കേരളവും പശ്ചിമബംഗാളും വിയര്‍ത്തു. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിൻ്റെ മുന്നേറ്റം ബംഗാൾ പ്രതിരോധം തടഞ്ഞു. 11-ാം മിനിറ്റിൽ കേരളത്തിന് അവസരമെത്തി. നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജസലിന്റെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു.
30-ാം മിനിറ്റിൽ ബംഗാളിൻ്റെ കോർണർ കിക്ക് കേരളത്തിന്റെ ഗോൾകീപ്പർ രക്ഷിച്ചു. 40-ാം മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും ലക്ഷ്യം കാണാനായില്ല