താമരശ്ശേരി: കാരാടി വട്ടക്കുണ്ടിൽ ചരക്കു ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. ചാലക്കുടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ബിയർ കയറ്റി വരികയായിരുന്ന ലോറിയുടെ വലതുവശത്തേക്ക് എതിർ ദിശയിൽ വരികയായിരുന്ന ടയോട്ട ഗ്ലാൻസ കാറാണ് ഇടിച്ചത്.കാറിൻ്റെ വലതു ഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവർ ഇടുക്കി കട്ടപ്പന സ്വദേശി ജോമോൻ പറഞ്ഞു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.