കോഴിക്കോട് : ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ് പരിശീലനത്തിന് നിർദേശിക്കുകയുംചെയ്തു. കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ്.
മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം. ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. പി.എ. നസീർ നടപടി സ്വീകരിച്ചത്. മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാരേജ് വാഹനം അപകടകരമായ രീതിയിൽ ഓടിച്ചതിനാണ് നടപടി.