കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യർകണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദിച്ചവരുടെ കൈയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ എസ്ബി കൈലാസ് നാഥ് അറിയിച്ചു.