തെയ്യപ്പാറ:തെയ്യപ്പാറ എസ് ടി തോമസ് യുപി സ്കൂളിൽ വിപുലമായ രീതിയിൽ അറബി ക്ലബ്ബ് ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായ യോഗത്തിൽ ബി ആർ സി ട്രൈനെർ മുഹമ്മദ് റാഫി സാർ കുട്ടികൾക്ക് കഥകളും അനുഭവങ്ങളും നിറഞ്ഞ നല്ലൊരു ക്ലാസ് എടുത്തു കൊണ്ട് അറബിക്ലബ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് അറബിക്വിസ്,കാലിഗ്രാഫി, തുടങ്ങി വിവിധ മത്സരവും നടത്തി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനുമായ എം.ടി.യെ അനുസ്മരിച്ച് അധ്യാപകനും എഴുത്തുകാരനുമായ മുഹമ്മദ് സാലിഹ് സാറും ആൽബർട്ട് സാറും സ്കൂളിലേയ്ക്ക് ലൈബ്രറിപുസ്തകങ്ങൾ സ്കൂൾ ലീഡർ അമീർ മുഹമ്മദിന് കൈമാറിക്കൊണ്ട് ലൈബ്രറി വിപുലീകരിക്കൽ ചടങ്ങ് നടത്തി.
2024 ലെ നഷ്ടങ്ങളും ലാഭങ്ങളും അനുഭവങ്ങളാക്കി പുതുവത്സരത്തെ വരവേൽക്കാനുള്ള ആശംസകൾ നേർന്നു കൊണ്ട് സിസ്റ്റർ നിൻസിയുടെ നന്ദിയോടെ ചടങ്ങുകൾ അവസാനിച്ചു.