പയമ്പ്ര, പൊയിൽ താഴത്തെ കലാ സാംസ്‌കാരിക കൂട്ടായ്മയായ"നിള 25 പൊയിൽ താഴം "പുതു വത്സരാഘോഷം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവയുടെ ഉദ്ഘാടനം മഴവിൽ മനോരമ ഒരു ചിരി ഇരുചിരി ബമ്പർ ചിരി ഫെയിം ദൃശ്യാ പ്രകാശ് നിർവഹിച്ചു.
നിള കൂട്ടായ്മയും നരിക്കുനി ലുലു വിഷൻ കണ്ണാശുപത്രിയും ചേർന്ന് നേത്ര പരിശോധന ക്യാമ്പ് നടത്തി. നിള ചെയർമാൻ കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി. എൻ. സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ടി. ശശിധരൻ, വാർഡ് അംഗങ്ങളായ ശശികല പുനപ്പോത്തിൽ, സി. പി. അസീസ്, എന്നിവർക്ക് പുറമെ രാജൻ നായർ അളകനന്ദ, സി. കെ. മണി, ബാബു പടനിലം, ബിനീഷ്. സി, എന്നിവർ സംസാരിച്ചു. കെ. പി. രമേശൻ സ്വാഗതവും സുരേഷ് കാട്ടായി നന്ദിയും പറഞ്ഞു. പരിപാടിക്ക് വന്നവർക്കെല്ലാം ഭക്ഷണവും വിളമ്പി. എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് നടത്തിയ ഗ്രാമോത്സവമായി പുതു വർഷാഘോഷം.