ഉംറ തീർത്ഥാടകർ ദമാം വിമാനത്താവളത്തിൽ കുടുങ്ങി

Jan. 2, 2025, 10:07 a.m.

ദമാം: തിരിച്ചുപോകാനാകാതെ ദമാം വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ കുടുങ്ങി. മംഗലാപുരം പുത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ എത്തിയ മലയാളികളടക്കമുള്ള 168 ഉംറ തീർത്ഥാടകരാണ് ദമാമിൽ കുടുങ്ങിയത്. സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇവർ ഇന്ന് വിവിധ വിമാനങ്ങളിലായി നാട്ടിലേക്ക് തിരിക്കും. 65000രൂപ ഫീസ് നൽകി 15 ദിവസത്തെ സർവ്വീസിനാണ് ഇവർ ഉംറക്കെതിയത്.

മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നാണ് ഇവർ വിശുദ്ധ ഉംറക്കായി എത്തിയത്. ജിദ്ദയിൽ എത്തിയ ഇവരെ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് വേണ്ടി എത്തിച്ചു. ഇതിനിടെ, ഇവരുടെ പരിചരണത്തിനും ഉംറ നിർവഹണത്തിനും നേതൃത്വം നൽകിയ അമീർ മദീനയിൽ ഇവർക്ക് വിവിധ ഹോട്ടലുകളിൽ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിവരം. ഹജ്ജ് ഉംറ സർവ്വീസും ജിദ്ദ കോൺസുലേറ്റും ഇടപെട്ട് കെഎംസിസി, കെ സി, എഫ്, റയാൻ കാറ്ററിംഗ് എന്നിവരുടെ സഹായത്തോടെയാണ് ഇവർക്ക് മദീനയിൽ സൗകര്യങ്ങൾ ഒരുക്കിയത്. അഷ്റഫ് സഖാഫിയാണ് അമീർ എന്നും അദ്ദേഹം മക്കയിൽ പോയി വരാമെന്നും പറഞ്ഞ് പോയ ആള് പിന്നെ കാലിക്കറ്റിൽ ആണെന്ന് പറയുകയായിരുന്നെന്നും പിന്നീട് ഫോൺ എടുക്കുന്നില്ലെന്നും യാത്രകാർ പറഞ്ഞു.
1200 ഓളം കിലോമീറ്ററുകൾ 15 മണിക്കൂർ കൊണ്ട് താണ്ടി ദമാമിൽ എത്തിയ ഇവർക്ക് കെ സി എഫ് പ്രവർത്തകർ ആണ് ഭക്ഷണം ഒരുക്കിയത്.

നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ഒരുങ്ങിയ ഇവർ അമീറിനെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടുകിട്ടിയില്ല.
തിരിച്ചുപോകാനുള്ള ടിക്കറ്റിൻ്റെ പണവുമായി അമീർ മുങ്ങുകയായിരുന്നുവെന്നാണ് തീർത്ഥാടകരോട് ഉംറ ഏജൻസി പറഞ്ഞത്. തീർത്ഥാടകർ പ്രശ്‌നമുണ്ടാക്കിയതോടെ, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് ദമാമിൽ നിന്നാണെന്നും മദീനയിൽ നിന്നും ദമാമിലെത്താൻ ബസ് സർവീസ് സംഘടിപ്പിക്കാമെന്നും നാട്ടിലുള്ള ഉംറ സർവീസുകാർ തീർത്ഥാടകർക്ക് ഉറപ്പു നൽകി. ചൊവ്വാഴ്ച വൈകിട്ട് മദീനയിൽ നിന്നും മൂന്നു ബസുകളിലായി ദമാമിലെത്തിയ ഇവർക്ക് ഇന്ന് (ബുധനാഴ്ച)പുലർച്ചെയുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചില്ല.

ഈ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയും ദമാമിലെ സാമൂഹ്യ പ്രവർത്തകരും പൊതുപ്രവർത്തകരും ഇടപെടുകയും ചെയ്തു. ഇവർക്ക് പുലർച്ചെ 5 മണിക്കുള്ള കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ വൈകുന്നേരം നാലുമണിക്ക് മദീനയിൽ നിന്നും ബസ്സിൽ തിരിച്ചാൽ എത്താൻ കഴിയില്ലെന്ന് അറിയാവുന്ന ഉംറ സർവീസ് അധികാരികൾ തീർത്ഥാടകരെ പറ്റിക്കുകയായിരുന്നു. ദമാമിൽ നിന്നും ഇവർക്കു നൽകിയ ടിക്കറ്റ് ഡമ്മിയായിരുന്നെന്നാണ് തീർത്ഥാടകർ ആരോപിക്കുന്നത്. തീർത്ഥാടകരെ സഹായിക്കുന്നു എന്ന് വരുത്തി തീർക്കാൻ മനഃപൂർവ്വം നടത്തിയ ചെപ്പടിവിദ്യയാണ് ഇതെന്നും തീർത്ഥാടകർ കുറ്റപ്പെടുത്തുന്നു.

ഇതിനു സമാനം തന്നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ട മറ്റൊരു സംഘത്തെ ഇന്നലെ രാത്രി 11 മണിക്ക് മദീനയിൽ നിന്നും പുറപ്പെട്ട ബസുകളിൽ അയച്ചതും. ഈ ബസ്സുകളെല്ലാം വിമാനം പറന്നുയർന്നാണ് ദമാം എയർപോർട്ടിൽ എത്തിയത്. മൂന്ന് ബസ്സുകളിലായി ഇവിടെ എത്തിയ തീർത്ഥാടകർക്ക് സഹായവുമായി പൊതു പ്രവർത്തകരാണ് എത്തിയത്. ഇവരെ അടുത്ത ദിവസം നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിക്കുകയും ഇവരുടെ സഹായത്താൽ വിവിധ വിമാനങ്ങളിലായി യാത്രാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. മുഖ്യ അമീർ മുങ്ങിയതോടെ ഈ ഗ്രൂപ്പിലുള്ള സഹ അമീറുമാരായ മൂന്നു അമീറുമാർ കൈമലർത്തുകയും ചെയ്ത‌തോടെ കഷ്‌ടത്തിലായ ഈ തീർത്ഥാടകരിൽ പ്രായമായവരും രോഗികളായ നിരവധി ആളുകളും ഉണ്ട്.

ഉംറയുടെ പേരിൽ പോലും നടത്തുന്ന ഇത്തരം കപട ഏജൻസികളെ തിരിച്ചറിയുകയും ഉംറക്ക് യാത്ര തിരിക്കും മുമ്പ് തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി ഉറപ്പു വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.

നാട്ടിലെത്തിയാൽ ഈ ഏജൻസിയുടെ തട്ടിപ്പിനെ കുറിച്ച് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു.

യാത്രക്ക് നേതൃത്വം നൽകിയ മുഖ്യ അമീറിനെ കുറിച്ച് നേരത്തെയും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. കോഴിക്കോട്, കണ്ണൂർകാസർക്കോട്, മംഗലാപുരം, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിവിധ ഏജൻസികൾ വഴിയാണ് 65000രൂപ ഫീസ് നൽകി മംഗലാപുരം കേന്ദ്രീകരിച്ചുള്ള മുഹമ്മദീയ ഉംറ സർവീസ് വഴി ഇവർ എത്തിയത്.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ മുതലുള്ള ദമാമിൽ നിന്നുള്ള വിവിധ വിമാനങ്ങളിൽ കണ്ണൂർ, കോഴിക്കോട്, ബംഗളുരു എന്നീ വിമാനത്താവളങ്ങളിൽ ഈ തീർത്ഥാടകർ എത്തിച്ചേരുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.


MORE LATEST NEWSES
  • വല്ലപ്പുഴയിൽ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി.
  • കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ട് പോലീസ്
  • തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു
  • യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.
  • സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു
  • ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാന് തിരുമാനം
  • നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
  • ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
  • ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
  • കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
  • തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
  • മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല: സുപ്രീംകോടതി
  • പതിനഞ്ച്കാരിയെ കാണാതായിട്ട് അഞ്ചു അഞ്ച് ദിവസം,കണ്ടെത്താനാവാതെ പൊലീസ്.
  • സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
  • ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'
  • സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
  • പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം 
  • നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ
  • എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
  • എൻ.എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത
  • എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
  • അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.
  • ആദിവാസി യുവാവിന്റെ മരണം കൊലപാതകം
  • വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി.
  • കെഎംസിസി നേതാവ് പനങ്ങാടൻ അബ്‌ദുൽ ഷുക്കൂർ ദമാമിൽ മരണപെട്ടു.
  • കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ.
  • പുഴംകുന്നുമ്മൽ മറിയ
  • വീടിൻ്റെ ടെറസിൽ നിന്നും വീണു പരുക്ക് പറ്റിയ ഓമശ്ശേരി സ്വദേശി മരണപ്പെട്ടു
  • ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ.
  • വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി
  • പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
  • നാട്ടിലേക്ക് വരാനിരിക്കെ കൊണ്ടോട്ടി സ്വദേശി റിയാദിൽ തളർന്നു വീണു മരിച്ചു.
  • പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ട‌ർ പോക്സോ കേസിൽ അറസ്റ്റിൽ
  • പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
  • ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ.
  • സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍
  • കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ
  • ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്
  • കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം
  • കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
  • അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • ഭാര്യയെ വെട്ടിക്കൊന്ന് സ്വർണവുമായി കടന്നു; 14 വർഷത്തിനു ശേഷം പ്രതി പിടിയിൽ
  • രാജ്യത്തെ 440 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠനം
  • ഏപ്രിൽ ഒന്നുമുതൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറണം
  • പെരിയ ഇരട്ടക്കൊല ശിക്ഷാ വിധി ഇന്ന്; 10 പ്രതികൾക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ
  • സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; രജിസ്ട്രേഷൻ നാളെ മുതൽ
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി
  • സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി