പേരാമ്പ്ര:പേരാമ്പ്ര നൊച്ചാടിൽ പാചകവാതകം ചോർന്ന് പരിഭ്രാന്തി സൃഷ്ടിച്ചു.ഇന്ന് രാവിലെ നൊച്ചാട് മുളിയങ്ങലിൽ വെളളങ്കോട്ട് മീത്തൽ സുരേന്ദ്രന്റെ വീട്ടിലെ പാചകവാതകം ചോർന്നാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.
കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടർ ലീക്ക് ആവുകയായിരുന്നുപരിക്കുപ്പറ്റി ചികിത്സയിലിരിക്കുന്ന വീട്ടമ്മ മാത്രമുള്ള സമയത്താണ് പാചകവാതകം ചോർന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീഖിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ്സ് സംഘം സിലിണ്ടർ പരിശോധിച്ച് പുറത്തേക്ക് എടുത്തുമാറ്റി ലീക്ക് ഒഴിവാക്കിപാചകം കഴിഞ്ഞാൽ ഉടൻ തന്നെ ഗ്യാസ് റെഗുലേറ്റർ ഓഫ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, പി.ആർ സോജു, എം.ടി മകേഷ്, പി മുരളീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.