കോഴിക്കോട്: കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കേന്ദ്രങ്ങളിൽ പുതുവത്സര ദിനത്തിൽ സ്റ്റേറ്റ് എൻപിഎസ് എംപ്ലോയിസ് കലക്ടീവ് കേരള (SNPSECK) സംസ്ഥാന കമ്മിറ്റി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ കോഴിക്കോട് ജില്ലയിലെ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ഉപവാസ സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ വി വിജേഷ് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ നേതൃത്വത്തിൽ 2025 ജനുവരി 22ന് പങ്കാളിത്ത പെൻഷനിൽപെട്ട അധ്യാപകരും ജീവനക്കാരും സൂചന പണിമുടക്ക് നടത്തും. ജനുവരി 26ന് കോഴിക്കോട് ക്വിറ്റ് എൻപിഎസ് മഹാ റാലി സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നൗഷാദ് ബാലുശ്ശേരി അധ്യക്ഷനായി. കെ കെ പൊന്നുമണി, റെനീഷ്, നീരജ ഗോപാൽ, സുജിത്ത്, ഗീത, റഹീസ് വിരമിച്ച ജീവനക്കാരായ ബി. കെ കൗസല്യ, കെ ബാബു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ പ്രജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഹരീഷ് പി സ്വാഗതവും ബാബുരാജൻ നന്ദിയും രേഖപ്പെടുത്തി.