മുക്കം: പെരിന്തൽമണ്ണയിൽ ബൈക്കിൽ സഞ്ചരിക്കവെ ലോറി വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കഴിഞ്ഞ ഡിസംബർ 23-നായിരുന്നു അപകടം.ഗോതമ്പ്റോഡ് മുള്ളൂർ ജോയിയുടെ മകൻ ഷിജു (38) ആണ് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു.
അമ്മ: മേഴ്സി വാലില്ലാപ്പുഴ പൗവ്വത്തിൽ കുടുംബാംഗം.
ഭാര്യ:റിനു കുര്യാക്കോസ് കൂടരഞ്ഞി പാണ്ടംപടത്തിൽ കുടുംബാംഗം.
സഹോദരി: ഷിനി തടിയിൽ
ഇന്ന് രാത്രി 07:30-ന് വസതിയിൽ എത്തിച്ച മൃതദേഹം നാളെ (03-01-2025-വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻറ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും.