പെരിയ ഇരട്ടക്കൊല ശിക്ഷാ വിധി ഇന്ന്; 10 പ്രതികൾക്കെതിരെ ചുമത്തിയത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

Jan. 3, 2025, 7:12 a.m.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആറ് വർഷം നീണ്ട നിയമ പോരാട്ടം. 20 മാസത്തോളം നീണ്ട വിചാരണ. മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലാണ്  കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് ശിക്ഷ വിധിക്കുക. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഒന്നാം പ്രതി  എ പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി  ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. 

മുൻ എംഎൽഎ  കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നു പ്രതിയെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.  വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുളള അമ്മയെ നോക്കണമെന്നുമുളള മുൻ എംഎൽഎ  കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത‌്‌ലാലിനെയും  കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്


MORE LATEST NEWSES
  • പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും പിഴയും
  • ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
  • സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ
  • പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) നിര്യാതനായി.
  • മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍ 
  • ആർ എസ് പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യദ്രോഹികൾ തകർത്തു.
  • കേരള പത്രപ്രവര്‍ത്ത യൂണിയൻ മുൻ പ്രസിഡന്‍റ് പിഎൻ പ്രസന്നകുമാര്‍ അന്തരിച്ചു,
  • സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം കണ്ണൂര്‍ മുന്നിൽ
  • ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു മരണം
  • കാട്ടാന ആക്രമണം യുവാവിന് ദാരുണാന്ത്യം
  • ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം
  • വല്ലപ്പുഴയിൽ ആറ് ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി.
  • കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ട് പോലീസ്
  • തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു
  • യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ.
  • സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു
  • ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാന് തിരുമാനം
  • നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
  • ചൈനയിലെ വൈറൽ പനി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
  • ലൈംഗികാതിക്രമം; 49കാരന് കഠിന തടവും പിഴയും
  • കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
  • തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
  • മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല: സുപ്രീംകോടതി
  • പതിനഞ്ച്കാരിയെ കാണാതായിട്ട് അഞ്ചു അഞ്ച് ദിവസം,കണ്ടെത്താനാവാതെ പൊലീസ്.
  • സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
  • ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട'
  • സോഷ്യല്‍മീഡിയ അക്കൗണ്ട്; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
  • പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം 
  • നടപ്പാത കൈയേറി വഴിയോര കച്ചവടക്കാർ നടക്കാനിടമില്ലാതെ കാൽനട യാത്രക്കാർ
  • എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
  • എൻ.എം. വിജയന് രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത
  • എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
  • അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു.
  • ആദിവാസി യുവാവിന്റെ മരണം കൊലപാതകം
  • വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി.
  • കെഎംസിസി നേതാവ് പനങ്ങാടൻ അബ്‌ദുൽ ഷുക്കൂർ ദമാമിൽ മരണപെട്ടു.
  • കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ.
  • പുഴംകുന്നുമ്മൽ മറിയ
  • വീടിൻ്റെ ടെറസിൽ നിന്നും വീണു പരുക്ക് പറ്റിയ ഓമശ്ശേരി സ്വദേശി മരണപ്പെട്ടു
  • ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ.
  • വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി
  • പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
  • നാട്ടിലേക്ക് വരാനിരിക്കെ കൊണ്ടോട്ടി സ്വദേശി റിയാദിൽ തളർന്നു വീണു മരിച്ചു.
  • പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ട‌ർ പോക്സോ കേസിൽ അറസ്റ്റിൽ
  • പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
  • ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ.
  • സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍
  • കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ